റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര് ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക