മുഖത്ത് വരുന്ന ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമായേക്കാം. പ്രായമാകുമ്പോള്‍ ഇങ്ങനെയുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ ഫേസ് പാക്കുകൾ പരിചയപ്പെടാം…
മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി ഒരുപാട് സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുകയും കറുത്ത പാടുകൾ മാറ്റുകയും ചെയ്യും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
മുഖക്കുരു കുറയ്ക്കാനും കോഫി നല്ലൊരു മാർഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക