നെല്‍സണ്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘ജയിലര്‍’ ബോക്സോഫീസ് റണ്‍ പൂര്‍ത്തിയാക്കി ഒടിടിയില്‍ വന്ന് കഴിഞ്ഞു. വൻ വിജയം നേടിയ ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ ഇപ്പോഴും തുടർന്നോണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന് സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.
ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്. സംവിധായകന് നെല്‍സണ്‍ അടക്കമുള്ളവര്‍ ഈ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിയില്‍ വിജയാഘോഷത്തിന്റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും ടെക്നീഷ്യന്മാര്ക്കൊപ്പം ഭക്ഷണം കഴിച്ചാണ് പരിപാടി അവസാനിച്ചത്.
ഓഗസ്റ്റ് 10നാണ് ജയിർ റിലീസ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 610 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ 195 കോടിയാണ് ജയിലർ നേടിയതെന്നും റിപ്പോർട്ടിലുണ്ട്. തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടി നേടുന്ന ആദ്യ ചിത്രം എന്ന നേട്ടവും ജയിലറിന് ആണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക