ആന്ധ്ര – തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിലായതായി റിപ്പോർട്ട്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് പവൻ കല്യാൺ എത്തിയിത്.
വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച പവൻ കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു.
ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക