വാഹനപ്രേമികളുടെ എക്കാലത്തേയും ഇഷ്ട പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ 2023 മോഡൽ ഇന്ത്യയിൽ അവതരപ്പിച്ചു. 6.99 ലക്ഷം മുതൽ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളർ സ്കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്.
അതേസമയം, 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ കമ്പനി നിർത്തലാക്കി. ഇപ്പോൾ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനിൻ മാത്രമേ വാഹനം ലഭ്യമാകൂ. 83 ബി.എച്ച്.പി കരുത്തുള്ള മാനുവൽ ട്രാൻസ്മിഷനും 88 ബി.എച്ച്.പി ഉത്പാദിപ്പിക്കുന്ന IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഉള്ളത്.
ഇറ, മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത (ഓപ്ഷണൽ) എന്നീ വേരിയന്റുകളിൽ മാനുവൽ, സിവിടി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇറ മാനുവലിന് 6.99 ലക്ഷം രൂപയും മാഗ്ന മാനുവലിന് 7.69 ലക്ഷം രൂപയുമാണ് വില. സ്പോർട്സ് വേരിയന്റിന്റെ മാനുവൽ പതിപ്പിന് 8.23 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.37 ലക്ഷം രൂപയും. ആസ്ത പതിപ്പിൽ മാനുവൽ മാത്രമേയുള്ളൂ, വില 9.28 ലക്ഷം രൂപ. ആസ്ത ഓപ്ഷണല് മാനുവലിന് 9.97 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.01 ലക്ഷം രൂപയുമാണ് വില.
ഡ്യൂവൽ-ടോൺ ഗ്രേ, ബ്ലാക്ക് കളർ സ്കീമിലാണ് ഇന്റീരിയർ ഒരുക്കിയത്. 60ൽ കൂടുതൽ കണക്റ്റിങ് ഫീച്ചറുകൾ, 127 എംബഡഡ് വി.ആർ കമാൻഡുകൾ, 52 വോയ്സ് കമാൻഡുകൾ, 10 പ്രാദേശിക, 2 അന്തർദേശീയ ഭാഷകൾ ഉൾക്കൊള്ളുന്ന മൾട്ടിലാംഗ്വേജ് യു.ഐ പിന്തുണ, സി-ടൈപ്പ് ചാർജർ എന്നിവ പുതിയ മോഡലിലുണ്ട്. ഡ്യുവൽ ടോൺ ഗ്രേ, ബ്ലാക്ക് ഇന്റീരിയറുകൾ, സെമി ലെതർ സീറ്റുകൾ, ലെതറെറ്റ് ഡോർ ആംറെസ്റ്റ്, ലെതറിൽ പൊതിഞ്ഞ ഡി-കട്ട് സ്റ്റിയറിങ് വീൽ എന്നിവ പുതിയതാണ്. ആംബിയന്റ് ലൈറ്റിങ്, ബോസിന്റെ പ്രീമിയം 7 സ്പീക്കർ സിസ്റ്റം, സിംഗിൾ പാൻ സൺറൂഫ് എന്നിവയുമുണ്ട്.
എയൻ ഇൻലെറ്റുകൾക്കും ഡിസൈൻ മാറ്റമുണ്ട്. സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളില്ല. 16 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയ ഡ്യുവൽ ടോൺ ബംബറാണ് പിന്നിൽ.
1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിൻ മാത്രമാണ് പുതിയ മോഡലിൽ ലഭിക്കുക. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. 88 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. കഴിഞ്ഞ മോഡലിൽ ഉണ്ടായിരുന്ന 1 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിൽ ഇല്ല. വൺ ലീറ്റർ എൻജിൻ ഐ20 എൻ ലൈനിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്.എ.സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (വി.എസ്.എം), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (ഇ.ബി.ഡി) എന്നിവയുൾപ്പെടെ 26 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് i20 വരുന്നത്. എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളുള്ള ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ് സംവിധാനമുണ്ട്. ബർഗ്ലർ അലാറം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ പാർക്കിങ് കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) ഹൈലൈൻ, ഹെഡ്ലാമ്പ് എസ്കോർട്ട് ഫംങ്ഷൻ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ എന്നിവയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക