ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതുവരെ ജസ്റ്റിന് ട്രൂഡോ ഡല്‍ഹിയില്‍ തുടരും.
ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. യാത്രയ്ക്ക് മുന്‍പ് കാനേഡിയന്‍ സൈനികരാണ് തകരാര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജസ്റ്റിന് ട്രൂഡോ ഡല്‍ഹിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക