തെന്നിന്ത്യൻ താരം മീന ബ്രോ ഡാഡി എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ എത്തുന്ന പുതിയ ചിത്രം ‘ആനന്ദപുരം ഡയറീസ്’ ന്റെ ചിത്രീകരണം ആരംഭിച്ചു. മീന, ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ജയജോസ് രാജ് ആണ്.
‘ബ്രോ ഡാഡി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മീന മലയാളത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൽപ്പറ്റയിൽ ആരംഭിച്ചു. സിദ്ധാർത്ഥ ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീരനായർ, മാലാപാർവ്വതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, ആർ ജെ അഞ്ജലി, കോമഡി സ്റ്റാർസിലൂടെ ശ്രദ്ധേയനായ കുട്ടി അഖിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശശി ഗോപാലൻ നായർ ആണ് നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കഥ എഴുതി നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദ് മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം നൽകിയിരിക്കുന്നു. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക