ആരോഗ്യകാര്യത്തില്‍ ഒരുപാട് മുന്നില്‍ നില്ക്കുന്ന ഒരു ഫലമാണ് ആപ്പിള്‍. ക്യാന്‍സറിനെ പ്രതിരോധിക്കാനും എല്ലുകളുടെ സംരക്ഷണത്തിനും ആപ്പിള്‍ ഒരുപാട് നല്ലതാണ്. ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ ചുവടെ:
ക്യാന്‍സറിനെ പ്രതിരോധിക്കുന്നു:
ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുന്നു. സ്തനാര്‍ബുദം, കുടല് അര്‍ബുദം എന്നീ ക്യാന്‍സറുകളാണ് ആപ്പിളിന് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.
പ്രമേഹം നിയന്ത്രിക്കുന്നു:
ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ടൈപ്പ് ടു പ്രമേഹക്കാര്‍ക്ക് സഹായകമാണ്. ആപ്പിളിലെ പെക്ടിന്‍ ഇന്‍സുലിന്റെ തോത് ക്രമീകരിക്കുന്നു.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു:
കൊളസ്ട്രോളിനെതിരായുള്ള ഫീനോള്‍സ് അടിങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസിട്രോള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യം
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിള്‍ സന്ധിവാതത്തെ ചെറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക