കുടലിന്റെ മികച്ച ആരോഗ്യത്തിന് ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വയറിലെ അസ്വസ്ഥതയും ദഹനക്കേടും ഒഴിവാക്കാനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ പരിചയപ്പെടാം.
ഒന്ന്…
ആപ്പിള്‍ ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. പെക്റ്റിൻ എന്ന പ്രകൃതിദത്ത പോഷകാംശം ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയുന്നു. ആപ്പിളിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുന്നു.
രണ്ട്…
പ്രൂൺസ് ആണ് അടുത്തത്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയും മലബന്ധം അകറ്റാനും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്…
ചിയ വിത്തുകളിൽ നാരുകളുടെ അംശം ഒരുപാടുണ്ട് . ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലവിസർജ്ജനം എളുപ്പമാക്കാന്‍ സഹായിക്കും.
നാല്…
നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് തൈരാണ്. തൈരിൽ പ്രോബയോട്ടിക്സ് ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കും. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക