ഖ സൗന്ദര്യത്തിനായി ഫേഷ്യലുകൾ ചെയ്യുന്നത് ഇപ്പോൾ സാധാരണയാണ്.മുഖത്തെ കുരുക്കൾ ,കറുത്ത പാടുകൾ,കാര തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും മുഖ ഭംഗി നിലനിര്‍ത്താനും ഫേഷ്യലുകൾ സഹായിക്കും.
സ്കിന്നിന്റെ പ്രത്യേകത,നിലവിലെ കാലാവസ്ഥ എന്നിവ ശ്രദ്ധിച്ചിട്ട് വേണം ഏത് ഫേഷ്യല്‍ ചെയ്യണമെന്ന് തീരുമാനിക്കാന്‍.അനുയോജ്യമായ ഫേഷ്യലുകൾ ചെയ്തില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു മാത്രമല്ല ചിലപ്പോള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയേക്കും.
വിവാഹ ഒരുക്കത്തിന് മുന്നോടിയായി പലരും ചെയ്യുന്നത് ഗോള്‍ഡന്‍ ഫേഷ്യലാണ്.മുഖക്കുരു ഇല്ലാത്ത ഏതു ചര്‍മ്മത്തിനും ഗോള്‍ഡന്‍ ഫേഷ്യല്‍ ചെയ്യാം.ചര്‍മ്മം സുന്ദരവും മൃദുലമുള്ളതും മിനുസമേറിയതുമാക്കാന് ഈ ഫേഷ്യൽ പ്രയോജനകരമാണ്.ഒരൊറ്റ ഫേഷ്യലിലൂടെ തന്നെ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഇതിൽ 24ര േസ്വര്ണ്ണം ,ഔഷധ ചെടികളുടെ നീര്,ആയ്യുര്‍വ്വേദ സുഗന്ധ തൈലം എന്നിവ അടങ്ങിയിരിക്കുന്ന 24ര േ ഗോള്‍ഡ് സ്റ്റില്‍ റേഡിയന്റെ ജെൽ,പോട്ട് ഓഫ് ഗോള്‍ഡ് ക്രീം എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.ഈ ചേരുവകളാണ് ഗോള്‍ഡന്‍ ഫേഷ്യലില്‍ മികച്ച ഫലം നല്കാന് സഹായിക്കുന്നത്.
സാധാരണ ഫേഷ്യൽ ക്രീം ഉപയോഗിച്ചുള്ള ഫേഷ്യലിനും ഗോള്‍ഡ് ഫേഷ്യലിനും വളരെ വ്യത്യാസങ്ങളുണ്ട്.ഇതിനായി പ്രത്യേക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.മിനിമം രണ്ടു മണിക്കൂറെങ്കിലും ഈ ഫേഷ്യലിന് അത്യാവശ്യമാണ്.
ചെയ്യുന്ന രീതി
ആദ്യമായി മുഖം ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.അതിന് ശേഷം മൃത കോശങ്ങള്‍ നീക്കുക.പിന്നീട് ചെയ്യേണ്ടത് ലിംഫാറ്റിക് ഡ്രയിനേജാണ്.ലിംഫ് നോട്സ് കൂടുതലായി കാണുക തോളിലും മുഖത്തുമാണ്.ലിംഫ് നോഡില്‍ നന്നായി പ്രെഷര്‍ നല്കി മസാജ് ചെയ്യണം.
ഗോള്‍ഡ് നറീഷിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ത്വക്കിലെ ചുളിവുകള്‍ മാറ്റാനും ഇതു സഹായിക്കും.ക്രീമിലെ ഗോള്‍ഡ് മുഴുവന്‍ ത്വക്ക് വലിച്ചെടുക്കും.പിന്നീട് ഗോള്‍ഡ് ഗാല്‍വാനിക് മുഖത്ത് മസ്സാജ് ചെയ്ത് പിടിപ്പിക്കണം.ഇതിന് കറണ്ടിന്റെ സഹായത്തോടെയുള്ള ഒരുപകരണമാണ് ഉപയോഗിക്കുക.ഈ സമയത്ത് തന്നെ മുഖത്ത് പ്രകടമായ മാറ്റം കാണാനാകും
.ഇതിനെല്ലാം ശേഷം ഗോള്‍ഡ് മാര്‍ക്ക് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി ഗോള്‍ഡ് ഫൗണ്ടേഷന് പുരട്ടുക.ത്വക്കിന്റെ മിനുസവും മൃദുലതയും കൂട്ടുന്നതിന് ഇവ സഹായിക്കും.വിവാഹത്തിനും മറ്റ് പാര്‍ട്ടികള്‍ക്കും മുമ്പ് ഗോള്‍ഡന്‍ ഫേഷ്യല്‍ ചെയ്യുന്നുണ്ടെങ്കില്‍ രണ്ടു ദിവസം മുമ്പിടുന്നതാണ് ഉത്തമം.ഇതു മുഖത്തിന് കൂടുതല്‍ തിളക്കം ഈ അവസരത്തില്‍ നല്‍കും.മറ്റ് സാധാരണ ഫേഷ്യലിനേക്കാള്‍ പണ ചിലവേറിയതാണെങ്കിലും ഈ ഫേഷ്യല്‍ ഒരു തവണ ചെയ്യുമ്പോള്‍ തന്നെ കുറേ നാള് ഇതിന്റെ ഫലം മുഖത്ത് നിലനില്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക