എല്ലാ രാശിചിഹ്നങ്ങൾക്കും നക്ഷത്രങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ നക്ഷത്രഫലം നോക്കാം.
മേടത്തിൽ അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ഇടവത്തിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലസത, ചെലവ്, സ്വസ്ഥതക്കുറവ്, ശത്രുശല്യം ഇവ കാണുന്നു.
മിഥുന മാസത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളുകളിൽ ജനിച്ചവർക്ക് കാര്യപരാജയം, അപകടഭീതി, നഷ്ടം, അലച്ചിൽ, പ്രവർത്തനമാന്ദ്യം, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ചിങ്ങ മാസത്തിൽ മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, ആരോഗ്യം, സ്ഥാനലാഭം, പ്രവർത്തനവിജയം, അംഗീകാരം, ഉത്സാഹം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നിയിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, അപകടഭീതി, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, സുഹൃദ്സമാഗമം ഇവ കാണുന്നു.
വൃശ്ചിക മാസത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള് ഫലവത്താവാം.
ധനുവിൽ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, അഭിമാനക്ഷതം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
മകരത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
കുംഭത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, നിയമവിജയം, ആരോഗ്യം, അംഗീകാരം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനത്തിൽ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകളിൽ ജനിച്ചവർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക