മിനി സ്ക്രീനിൽ അച്ഛനും മകളുമായി തിളങ്ങിയ ബിജു സോപാനവും ശിവാനിയും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രമാണ് റാണി. ഒക്ടോബർ ആറിന് ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം തിയേറ്റർ എത്തും. ‘റാണി’ എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചതു മുതൽ ചിത്രത്തിന്റെ പേര് ഏറെ ചർച്ചകൾക്ക് ഇട വെച്ചിരുന്നു.
നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൽ റഷീദ്, മണിക്കുട്ടൻ വി ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്. മണി എസ് ദിവാകർ, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജീഷ് ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളാണ്.
ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിൽ മഖ്ബൂൽ സൽമാൻ,ജയൻ ചേർത്തല, കുളപ്പുള്ളി ലീല, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൺ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി എസ്, രഞ്ജൻ ദേവ്, ശ്രീദേവി പുത്തേടത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക