നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ബ്രഡ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പറയുന്നത്. കുറച്ച് ബ്രെഡ് സ്ലൈസുകളും രണ്ട് മുട്ടയും ഉണ്ടെങ്കിൽ ഈ സ്നാക്ക് ഉണ്ടാക്കാൻ രണ്ടേ രണ്ട് മിനിറ്റ് തന്നെ ധാരാളം.
ഇതിനായി ആദ്യം തന്നെ മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കണം. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം. ആവശ്യമെങ്കിൽ ഉള്ളിയോ പച്ചമുളകോ മറ്റു മസാല പൊടികളോ ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇഷ്ടമുള്ള ഷേപ്പിൽ ബ്രഡ് സ്ലൈസ് മുറിച്ചെടുക്കാം. മുറിച്ചെടുക്കുന്നതെല്ലാം ഒരേ വലിപ്പത്തിൽ ആയിരിക്കണം.
പിന്നീട് മുറിച്ചെടുത്ത ഒരു ബ്രഡ് സ്ലൈസ് എടുത്ത് അതിനുള്ളിലേക്ക് കുറച്ച് ടൊമാറ്റോ സോസ് ഒഴിച്ചു കൊടുക്കാം. പിന്നീട് ഇതിനു മുകളിലേക്ക് മറ്റൊരു ബ്രഡ് സ്ലൈസ് വച്ചു കൊടുക്കണം. ഇങ്ങനെ ചെയ്തെടുത്ത ബ്രെഡ് സ്ലൈസ് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട മിക്സിൽ മുക്കിയതിനുശേഷം എണ്ണയിൽ വറുത്തെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്ക് തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക