സോളാർ കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പ്രതിനായികയുടെ കവർച്ചിത്രം പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ സരിത തന്നെയാണ് കൊല്ലം ആസ്ഥാനമായുള്ള റെസ്പോൺസ് ബുക്ക് പുറത്തിറക്കുന്ന ആത്മകഥയുടെ കവർ ചിത്രം പുറത്തുവിട്ടത്.
കേരള രാഷ്ട്രീയത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട സോളാർ വിവാദം കത്തിനിൽക്കുന്നതിനിടയാണ് സരിതയുടെ ആത്മകഥ പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആത്മകഥ പുറത്തിറക്കുന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പിലൂടെയാണ് സരിത പങ്കുവെച്ചത്. ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിൽ ഉണ്ടാകും എന്നും സരിത ഫേസ്ബുക്കിൽ കുറിച്ചു.
സരിത പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ;
“സരിത പറഞ്ഞതെന്ന് പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും റെസ്പോൺസ് ബുക്സിലൂടെ നിങ്ങളിലേക്ക്…..
പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് രൂപകല്പന ചെയ്ത കവർ…. പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക