തനിക്കെതിരെ പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് നടനും മോഡലുമായ ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ ആണ് ഷിയാസ് എൻഗേജ്മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെൽക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. രെഹ്ന യാണ് ഷിയാസിന്റെ ഭാവി വധു.
അതേസമയം എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ തന്നെ ഷിയാസ് പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷം രൂപയിൽ അധികം തട്ടിയെടുത്തതായും പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക