കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫയലുകൾ നോക്കുന്ന മേയര്‍ ആര്യയുടെ ചിത്രമാണ് വൈറൽ ആകുന്നത്.
കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.
ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ആര്യയുടെയും കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 2022 സെപംറ്റബറിലായിരുന്നു ഇരുവരുടേയും വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക