നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നിലമ്പൂർ സ്റ്റേഷൻ. ആറുകോടി 64 ലക്ഷം രൂപ നേടിയാണ് നിലമ്പൂർ സ്റ്റേഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചരക്ക് ഗതാഗത വരുമാനത്തിലൂടെ നാലരക്കോടിയോളം രൂപയും ചേർത്ത് ആകെ 11 കോടിയിലധികം രൂപ നിലമ്പൂരിൽ നിന്ന് മാത്രം റെയിൽവേ ലഭിച്ചിട്ടുണ്ട്.
അങ്ങാടിപ്പുറം സ്റ്റേഷൻ ആണ് 4.55 കോടി രൂപ വരുമാനവും ആയി രണ്ടാം സ്ഥാനത്ത്. 1.8 2 കോടി രൂപയുടെ വരുമാനവും ആയി വാണിയമ്പലം സ്റ്റേഷൻ മൂന്നാം സ്ഥാനത്തുമുണ്ട്. നിലമ്പൂർ- ഷൊർണൂർ പാതയിൽ 22.4 ലക്ഷം ആണ് യാത്രക്കാരുടെ എണ്ണം. 66 കിലോമീറ്റർ നീളമുള്ള നിലമ്പൂർ- ഷൊർണൂർ പാതക്ക് രാജ്യത്തെ തന്നെ ഏറ്റവും നീളം കുറഞ്ഞ സിംഗിൾ ലൈൻ ബ്രോഡ്ഗേജ് പാത എന്ന സവിശേഷതയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക