മലപ്പുറം: മലപ്പുറത്ത് അഞ്ചു പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി.
പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. നിപ പോസിറ്റീവായവരുടെ ഹൈ റിസ്ക് കോണ്‍ടാക്ടിലുളള ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. രണ്ടാമത് മരിച്ച ഹാരിസുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ആള്‍ക്കും നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ നാലുപേരാണ് ചികിത്സയിലുള്ളത്. 1233 പേരാണ് സമ്പര്‍ക്കപട്ടികയിലുളളത്. 27 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക