ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ.
വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി വക്താവ് ഡി ജയകുമാറിന്റെ നിലപാട്. അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും ഡി ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക