സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആരോഗ്യമന്ത്രിയ്ക്കെതിരെയുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണം പ്രതിരോധം ദുര്‍ബലമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നിയന്ത്രണ വിധേയം ആയെങ്കിലും നിപയില്‍ ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ സൗജന്യമാക്കാന്‍ ശ്രമിക്കുമെന്നും വിഷയത്തില്‍ ചര്‍ച്ച നടത്തും എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിപയില്‍ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക