സിപിഎം സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയും വാട്ട്സ് ആപ് ചാനല്‍ ആരംഭിച്ചു . ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍.
ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലാണ് നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുക.അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ അവരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള് അറിയാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക