തിരുവനന്തപുരം: സോളാര്‍ കേസില്‍ സിപിഐഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയെന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സതീശന് പറഞ്ഞു. സോളാര്‍ കേസില്‍ പണം വാങ്ങിയാണ് കത്ത് ഉണ്ടാക്കിയത്. പിണറായി വിജയനാണ് ഒന്നാം പ്രതി.
ഗണേഷ് കുമാര്‍, ദല്ലാള്‍ നന്ദകുമാര്‍ ഗൂഢാലോചനയില്‍ എന്നിവരും പങ്കാളികളാണ്. പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. പിണറായി ചെയ്തത് ഹീനമായ പ്രവര്‍ത്തിയാണ്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക