ചില ചമ്മന്തികൾ ഉണ്ടെങ്കിൽ പിന്നെ ചോറുണ്ണാൻ മറ്റൊന്നും വേണ്ട. അതുപോലൊരു ചമ്മന്തിയാണ് ഉണക്കച്ചെമ്മീൻ പച്ചമാങ്ങ ചമ്മന്തി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം. ആദ്യം തന്നെ വൃത്തിയാക്കിയെടുത്ത ചെമ്മീൻ നല്ലതുപോലെ കഴുകിയെടുക്കാം. ഇത് ഒരു പാനിൽ ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. ഇത് മാറ്റിവയ്ക്കാം.
പിന്നീട് ചെമ്മീനിനേക്കാൾ കുറഞ്ഞ അളവ് നാളികേരം, എരിവിന് ആവശ്യമായ കാന്താരി മുളക്, രണ്ടോ മൂന്നോ ചെറിയ ഉള്ളി, രണ്ട് വെളുത്തുള്ളി അല്ലി, കുറച്ച് പച്ചമാങ്ങ, അല്പം കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം. അവസാനമായി റോസ്റ്റ് ചെയ്ത് മാറ്റിവെച്ച ചെമ്മീൻ കൂടി ചേർത്ത് ചതച്ചെടുക്കാം. അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് കൈവെച്ച് നല്ലതുപോലെ തിരുമ്മി യോജിപ്പിക്കണം. രുചികരമായ ഉണക്ക ചെമ്മീൻ പച്ചമാങ്ങ ചമ്മന്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക