ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ ‘നുണക്കുഴി’ യിൽ നായക കഥാപാത്രമായി ബേസിൽ ജോസഫ്. ട്വൽത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫും കൃഷ്ണകുമാറും ഒന്നിക്കുന്ന നുണക്കുഴി ഡാർക്ക് ഹ്യൂമർ ജോണറിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ്.
ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ‘നേര്’ എന്ന ചിത്രം ഒരുക്കുന്ന ജിത്തു ജോസഫ് ആ ചിത്രം പൂർത്തിയായാലുടൻ നുണക്കുഴിയുടെ ഷൂട്ടിംഗ് ആരംഭിക്കും. ജിത്തു ജോസഫിന്റെ വിന്റേജ് ഫിലിംസ്, സിനിമ നിർമ്മാണ കമ്പനി സരീഗയും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
വിക്രം മെഹർ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദീഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക