ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി അഡിഡാസ്. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്താണ് പ്രധാന മാറ്റം.
‘ത്രീ കാ ഡ്രീം’ എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. 1983 നും 2011 നും ശേഷം തങ്ങളുടെ ഇന്ത്യൻ ടീം മൂന്നാം ഏകദിന ലോകകപ്പ് നേടുന്നത് കാണാനുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നത്തെ ‘ത്രീ കാ ഡ്രീം’ സൂചിപ്പിക്കുന്നത്.
എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പുതിയ ജേഴ്സി ധരിച്ച് താരങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം പുതിയ ജേഴ്സിയുടെ തീം സോംഗില്‍ പ്രത്യക്ഷപ്പെടുന്നു.
1983 ignited the spark.
2011 brought in glory.
2023 marks the beginning of #3KaDream. pic.twitter.com/1eA0mRiosV— adidas (@adidas) September 20, 2023
ഇപ്പോള്‍ പുറത്തുവിട്ട ജേഴ്സിയിലെ ഡ്രീം ഇലവന് എന്നത് ലോകകപ്പില്‍ ഉണ്ടാവില്ല. ജഴ്സിയിൽ ബിസിസിഐ ലോഗോയ്ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിൽ എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക