വിപണിയിൽ അവതരിപ്പിച്ച രണ്ടുമാസം പിന്നിടുമ്പോൾ അരലക്ഷം ബുക്കിങ് എന്ന റെക്കോർഡ് നേട്ടവുമായി കിയ സെൽറ്റോസ്. ഇരുകൈയും നീട്ടിയാണ് പുതിയ മാറ്റങ്ങളുമായി വിപണിയിലെത്തിയ സെൽറ്റോസിനെ വാഹന പ്രേമികൾ സ്വീകരിച്ചത്.
പ്രീമിയം അപ്പീൽ, അഡ്വാൻസ്ഡ് ടെക്നോളജി, ഡീസൽ വകഭേദങ്ങൾ എന്നിവയുടെ അസാധാരണമായ കോമ്പോയുമായാണ് സെൽറ്റോസ് എത്തിയത്. 2019 മുതലാണ് സെൽറ്റോസ് വിപണിയിൽ എത്തിത്തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ് സൈഡ് എക്സ് യു വി ആണ് സെൽറ്റോസ്. ഫെയ്സ് ലിഫ്റ്റ് മോഡലിലൂടെ കുറച്ചുകൂടി മാറ്റോടെ സെൽറ്റോസിന്റെ പുതിയ മോഡൽ എത്തി. ഫെയ്സ് ലിഫ്റ്റ് പതിപ്പിനായി ദിനംപ്രതി 806 പുതിയ ബുക്കിംഗ് ആണ് കമ്പനിക്ക് ലഭിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ മാസം മാത്രം സെൽടോസിന്റെ നാല് ലക്ഷം യൂണിറ്റ് ആഭ്യന്തര ഡെലിവറികൾ പൂർത്തിയാക്കിയ കിയാമോട്ടോർസ് കയറ്റുമതി ഉൾപ്പെടെ മോഡലിന്റെ മൊത്തം 5.47 ലക്ഷം ഡെലിവറി എന്ന നേട്ടവും കൈവരിച്ചു. ഇന്ത്യൻ വിപണിയിൽ കിയ സെൽടോസ് ഫെയ്സ് ലിഫ്റ്റിന് 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക