സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നവ്യ നായർ. അടുത്തിടെ കള്ളപ്പണ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് താരം സമ്മാനങ്ങൾ കൈപ്പറ്റി എന്ന വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
നവ്യയും ഭർത്താവ് സന്തോഷ് മേനോനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിവാദ കമന്റുകൾ ഉയരുന്നതിനിടെ ഭർത്താവ് സന്തോഷ് മേനോനും അമ്മയ്ക്കും മകനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി വരുന്നത്. ‘വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഇതൊരു മറുപടിയായി’, ‘ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണും’, ‘എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ’, ‘നവ്യ ശക്തയായ സ്ത്രീയാണ്’ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റുകൾ.
അതേസമയം സച്ചിൻ സാവന്തുമായി അയൽപക്ക പരിചയം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് നവ്യ നായരും കുടുംബവും വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂക്ഷമായ സൈബർ ആക്രമണമാണ് താരത്തിന് നേരെ ഉണ്ടായത്. വിവാദങ്ങൾക്കെല്ലാം തന്റെ നൃത്ത വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് നവ്യ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക