ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഭാരതീയ അടയാള ഭാഷ) ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തുന്നതിനുവേണ്ട നിയമ നിർമാണം നടത്തുന്നതിന് വേണ്ട ശുപാർശ കേന്ദ്ര സർക്കാരിന് നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു.
വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
ഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും മികച്ച പിന്തുണയോടെ ബിൽ പാസാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമനിർമ്മാണമാണ്. അത് സ്ത്രീ ശാക്തീകരണത്തിനും നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ഇന്നാണ് ലോക്സഭയിൽ പാസായത്. 454 എംപിമാർ ബില്ലിനെ അനുകൂലിക്കുകയും രണ്ട് എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക