ഡിസൈനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി സ്യൂട്ട്കേസ് പോലെ കൈയിൽ കൊണ്ടുനടക്കാൻ കഴിയും വിധത്തിലുള്ള ഇ-സ്കൂട്ടർ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന സ്കൂട്ടർ വിപണിയിൽ ഇത് ഒരു പുത്തൻ അനുഭവമാകും എന്ന കാര്യം ഉറപ്പ്.
മെട്രോ സിറ്റികളിലൂടെയുള്ള ചെറിയ യാത്രകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്കൂട്ടറിന്റെ നിർമ്മാണം. ഒറ്റത്തവണ ചാർജ് ചെയ്താൽ 19 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന സ്കൂട്ടറിന് പരമാവധി 21 കിലോമീറ്റർ വേഗം വരെ കൈവരിക്കാൻ ശേഷിയുണ്ട്.
3.5 മണിക്കൂറിനുള്ളിൽ 110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് സ്കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. പൂർണ്ണമായി മടക്കിയാൽ വലുപ്പം100 എം എം ആകുന്ന സ്കൂട്ടറിന് 18 കിലോ ഭാരം ഉണ്ട്. വിദേശ വിപണികളിൽ പ്രായോഗികമായ വിധത്തിലുള്ള ഈ മോഡൽ പക്ഷേ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എത്തുമോ എന്ന കാര്യം സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക