25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംബർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റ് ആണ് ഒന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് നടത്തി. ഫലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ http://keralalotteries.com, http://keralalotteryresult.net എന്നിവ സന്ദർശിക്കാവുന്നതാണ്.
ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ഇക്കൊല്ലം സംസ്ഥാനത്ത് റെക്കോർഡ് വിൽപ്പനയാണ് നടന്നത്. 75,76,096 ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിറ്റു പോയത്. 125 കോടി 54 ലക്ഷം രൂപ ആകെ സമ്മാനത്തുകയായി നൽകുന്ന ടിക്കറ്റിന് 500 രൂപയാണ് ഈടാക്കിയത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. എല്ലാ വർഷത്തേതും പോലെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക