തിരുവനന്തപുരം: തിരുവനന്തപുരത്തെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. മഴയിൽ മക്കിയാർ കരകവിഞ്ഞ് ഒഴുകി. വിതുര ആനപ്പാറ നാലു സെന്റ് കോളനിയിലെ ഒരു വീട്ടിൽ വെളളം കയറിയിട്ടുണ്ട്. ബോണക്കാട്, പൊൻമുടി ഉൾവനത്തിലും ശക്തമായ മഴ തുടരുകയാണ്.
മലയോര മേഖലയിലെ ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിൽ ജലനിരപ്പുയരുന്നുണ്ട്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പായി ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക