ഏറെ ആരാധകരുള്ള താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായി തുടങ്ങിയ താരം പിന്നീട് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ തന്റെ അമ്മയുടെ പിറന്നാളിന് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ” ഇത് ഈ അൽഭുത സ്ത്രീയുടെ പിറന്നാൾ, പിറന്നാൾ ആശംസകൾ അമ്മ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് രഞ്ജിനി ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് രഞ്ജിനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക