നിങ്ങൾ ഒരു ഗാനരചയിതാവ് ആണോ. എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരള ഗാനം വേണം. ഇതിനായി ഗാനരചയിതാക്കളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.
സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരള ഗാനം വേണമെന്ന് കേരള സർക്കാർ നിർദ്ദേശിച്ചു. കേരള സാഹിത്യ അക്കാദമിയെ ആണ് കേരള ഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിർദ്ദേശങ്ങളും കവികളിൽ നിന്നും ക്ഷണിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതി, സ്വത്വം, മൂല്യങ്ങൾ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന രചനകൾ മൂന്ന് മിനിറ്റ് കൊണ്ട് ആലപിച്ച തീർക്കാവുന്നതും എല്ലാവർക്കും ആലപിക്കാൻ പറ്റുന്ന ശൈലിയിലും കാവ്യ സംഗീതാത്മകതയും ഉള്ളതുമായിരിക്കണം.
രചനകൾ ഒക്ടോബർ 15 നുള്ളിൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ-20, Email:[email protected] എന്നാൽ വിലാസത്തിൽ അയയ്ക്കണം. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് 0484-2331069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക