ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും യാത്ര എളുപ്പമാക്കാനായി പുതിയ ആപ്പ് പുറത്തിറക്കി ഗോവന്‍ ടൂറിസം മന്ത്രാലയം. ഗോവ ടാക്സി ആപ്പ് എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. ഗോവയില്‍ എല്ലായിടത്തും ഗോവ ടാക്സി ആപ്പ് സേവനം ലഭ്യമാണ്.
സംസ്ഥാനത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കും പുതിയ അവസരങ്ങളാണ് ഇതുവഴി ലഭിക്കുന്നത്. സ്വന്തമായി ടാക്സി ഉള്ള ഡ്രൈവര്‍മാര്‍ക്ക് ഈ ആപ്പില്‍ രജിസ്ടര്‍ ചെയ്യാം. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ഈ പ്ലാറ്റ്ഫോമില്‍ സംസ്ഥാനത്ത് എവിടെ നിന്നും ടാക്സി ബുക്ക് ചെയ്യാം. ആപ്പില്‍ ആയിരത്തിലേറെ ടാക്സികള്‍ ലഭ്യമാണ്.
വിനോദ സഞ്ചാരികളുടേയും സ്ത്രീകളുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കായി ഒട്ടേറെ ഫീച്ചറുകളും ഗോവ ടാക്സി ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ക്കും അധികൃതര്‍ക്കും യാത്രികര്‍ക്കും തത്സമയ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം, നിരക്കുകള്‍ അറിയാനുള്ള ഫീച്ചറുകള്‍, ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍, പേയ്മെന്റ് ഗെയ്റ്റ്വേ, യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തസന്ദേശം അയക്കാനുള്ള സംവിധാനം എന്നിവയെല്ലാം ടാക്സി ആപ്പിലുണ്ട്.
ആറു മാസമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോവ ടാക്സി ആപ്പ് ഇതുവരെ കാല് ലക്ഷത്തോളം സഞ്ചാരികള്‍ ഉപയോഗിച്ചതായി ഗോവന്‍ ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക