കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിഭവനിലൂടെ വിവിധ സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്.
കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടർ ഒന്നിന് 5500 രൂപ വീതം സബ്സിഡി നൽകുന്നു.
തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 40000 രൂപ വീതം നൽകുന്ന പദ്ധതിയാണ് തരിശു നില കൃഷി. പാട്ട കൃഷി ആണെങ്കിൽ പദ്ധതി പ്രകാരം 35,000 രൂപ കർഷകനും 5000 രൂപ സ്ഥലം ഉടമയ്ക്കും ലഭിക്കും.
സ്പെഷ്യാലിറ്റി റൈസ് പദ്ധതിയിലൂടെ
പൊക്കാളി കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി കൃഷിഭവൻ മുഖേന ഹെക്ടർ ഒന്നിന് 10000 രൂപ സബ്സിഡി നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക