വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മയ്യം യോഗത്തിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് താരം മത്സരിക്കുമെന്ന് സംബന്ധിച്ച തീരുമാനം പുറത്തുവന്നത്. മികച്ച പിന്തുണയാണ് കോയമ്പത്തൂരിൽ നിന്ന് തനിക്ക് ലഭിക്കുന്നത് എന്ന് കമലഹാസൻ വ്യക്തമാക്കി.
ബിജെപിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിന് ആണ് 2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമലഹാസൻ പരാജയം ഏറ്റുവാങ്ങിയത്. 2018ൽ കമലഹാസൻ സ്ഥാപിച്ച മക്കൾ നീതിമയ്യം കോയമ്പത്തൂരിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും അന്ന് ഗണ്യമായ വോട്ടുകൾ നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യം ഉണ്ടാക്കണമോ എന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക