നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
ദിവസം മുഴുവൻ പോഷക സമ്പന്നംഅവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇവയിലെ നാരുകൾ, വിറ്റാമിനുകൾ, ബി കോംപ്ലക്സ്, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഈ ധാതുക്കൾ ശരീരത്തിലെത്താൻ സഹായിക്കുന്നു. ഇത് ഉന്മേഷം നൽകും.
ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രോക്ടോസ്, സുക്രോസ് എന്നിവയാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പ്രഭാത ഭക്ഷണത്തിന് മുമ്പോ വ്യായാമത്തിന് മുമ്പോ കഴിക്കുന്നതാണ് നല്ലത്.
ഈന്തപ്പഴത്തിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കുന്നതിനും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. രാവിലെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ മലബന്ധം തടയാനും ദഹനപ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും.
ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ കുറവായതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാലും സമ്പന്നമാണ് ഈന്തപ്പഴം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക