തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിലേക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചു. ഏഴ് ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ് കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക് 12ന് കാസർകോടാണ് ട്രെയിനിന്റെ ഫ്ലാഗ്ഓഫ് ചടങ്ങ്.
അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്ചകളിൽ സർവിസ് നടത്തില്ല. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20631) ചൊവ്വാഴ്ചകളിലും. ബുധനാഴ്ച മുതലാണ് ഇരുദിശകളിലേക്കും ഓടിത്തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക