കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന ഉദ്ഘാടനത്തിനു ശേഷം വന്ദേ ഭാരത് അതിന്റെ ഉദ്ഘാടന യാത്ര കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കും. ഇത് കൂടാതെ മറ്റ് ഒൻപത് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കായംകുളം ജംങ്ഷൻ, കൊല്ലം എന്നിവിടങ്ങളിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി ആദ്യ യാത്ര തിരുവനന്തപുരത്തെത്തും. കാസർകോഡ് നിന്ന് 12.30ന് ആരംഭിക്കുന്ന ആദ്യ ഓട്ടം രാത്രി 11.00 മണിക്കാണ് തിരുവനന്തപുരത്ത് എത്തുക. കാസര്‍കോഡ്-തിരുവനന്തപുരം രണ്ടാം വന്ദേഭാരത് എക്സ്പ്രസ് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.
അതേസമയം, കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് അന്തിമ സമയക്രമമായി. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. രാവിലെ 7 മണിയോടെ കാസര്‍കോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 3.05-ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.58-ന് കാസര്‍കോടെത്തും.
ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിന് തിരൂരിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം.
രണ്ടാം വന്ദേഭാരതിന്റെ സ്റ്റോപ്പുകളും സമയക്രമവും ഇങ്ങനെ:
കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20631)
കാസര്‍കോട്: 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05
തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20632)
തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍കോട്: 11.58
പ്രതികരിക്കാൻ ഇവിടെ എഴുതുക