മന്ത്രി വീണാ ജോർജിനെ വിമർശിച്ച കെ.എം.ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എൽ.എ.
പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ആരോഗ്യമന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുകയെന്ന് അദ്ദേഹം ചോദിച്ചു.
മുൻ ആരോഗ്യമന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗം നേരിട്ടു കേട്ട വ്യക്തിയാണ് താനെന്നും മജീദ് വ്യക്തമാക്കി. ‘സാധനം’ എന്ന അധിക്ഷേപ പരാമർശം ഷാജി വീണക്കെതിരെ നടത്തിയ വീഡിയോ പുറത്തു വന്നിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക