പൊതു ഭരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റുന്നത് . അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇന്നലെ കാസർകോട് വിവിധ പരിപാടികളിൽ ആയിരുന്നതിനാൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചിട്ടില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് സൂചന.
സെപ്റ്റംബര്‍ 28ന് നബി ദിനം പ്രമാണിച്ച് പൊതുഅവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക