സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന് സംയോജനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡുകളുടെ ആദ്യഘട്ട ഏകദിന ശില്പശാല തിരുവനന്തപുരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരായവരുടെ കയറിക്കൂടൽ തുടങ്ങി യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തിൽ അനുവദിക്കില്ല.ഇതിനായി കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കും.
ക്ഷേമനിധി ആക്ടിലും റൂളിലും വ്യവസ്ഥ ചെയ്തിരിക്കുന്നതിലും അധികരിച്ചുള്ള ചെലവിടൽ ഒരുതരത്തിലും അനുവദിക്കില്ലെന്നും വിവിധ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലാണ് കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക