വളരെയധികം തിരക്കുള്ള വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ആയ രഞ്ജു രഞ്ജിമാർ. കേരളത്തിനകത്തും പുറത്തുമായി വളരെയധികം ആരാധകരാണ് രഞ്ജുവിനുള്ളത്. ഇപ്പോഴിതാ രഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
പിങ്ക് നിറത്തിലുള്ള ഗൗണിൽ നിറവയറിൽ അതി സുന്ദരിയായുള്ള ബേബി ഷവറിന്റേത് എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് രഞ്ജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “എല്ലാം പെട്ടെന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്ക് ഇഷ്ടമായി, എന്നിലെ സ്ത്രീ പൂർണ്ണമായത് പോലെ” എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ തന്റെ അമ്മയാകാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു രഞ്ജു.
ട്രെൻഡിങ് ആയ ഫോട്ടോ ലാബ് ആപ്പ് വഴി എഡിറ്റ് ചെയ്ത ചിത്രങ്ങൾക്ക് മാതൃത്വം നിങ്ങളുടെ ഹൃദയത്തിലാണ്, അതുകൊണ്ട് നിങ്ങൾ എന്നേ പൂർണമായും സ്ത്രീയായി കഴിഞ്ഞു, അമ്മയാകാൻ പ്രസവിക്കണമെന്നില്ല, ഇപ്പോൾതന്നെ നിങ്ങൾ നിരവധി പേരുടെ അമ്മയായി കഴിഞ്ഞു എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. നിറവയറിലുള്ള ചിത്രത്തിനൊപ്പം ഫോട്ടോ ലാബിൽ എഡിറ്റ് ചെയ്ത തന്റെ മറ്റ് ചിത്രങ്ങളും രഞ്ജു പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/Cxi3WPLyG9g/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക