കോഴിക്കോട് ജില്ലയില്‍ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിപ ജാഗ്രത പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടര്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക്,സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക