തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും രണ്ട് ജോഡി യൂണിഫോം സൗജന്യമായി നല്‍കാനാണ് തീരുമാനം. രണ്ട് മാസത്തിനകം കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും.
നിലവിൽ നീലഷര്‍ട്ടും പാന്റുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക