ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ അന്വേഷണം. ഔദ്യോഗിക വസതി നിർമ്മാണത്തിൽ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. കേട്ടിടത്തിനായി ടെൻഡർ വിളിച്ചതിലും ക്രമക്കേടുള്ളതായി സംശയിക്കുന്നു. സർക്കാരിന്റെ അജ്ഞാത ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിൽ പ്രഥമദൃഷ്ട്യ കേസ് തെളിഞ്ഞാൽ എഫ്ഐആർ സമർപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക