ക്രമം തെറ്റിയ ജീവിത രീതിയും മാനസിക സമ്മർദ്ദവും തിരക്കുപിടിച്ച ജീവിതരീതി മൂലം വ്യായാമം ഉപേക്ഷിച്ചതുമാണ് പ്രമേഹം ഇത്തരത്തിൽ പടരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ ആഹാരവും ജീവിതരീതിയും ക്രമപ്പെടുത്തുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്താൽ ഏതൊരാൾക്കും ഈ രോഗത്തെ നിയന്ത്രിക്കാം.
വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ എന്ന ജീവഘടകത്തിന്റെ ഉത്പാദനം കൂട്ടുന്നതിന് സഹായിക്കുന്നു . പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന ശരീരത്തിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളെ അലിയിച്ചു കളഞ്ഞു ഹൃദയത്തിലേക്കും മറ്റും പ്രവഹിക്കുന്ന രക്തക്കുഴലുകളിലൂടെയുള്ള രക്തസഞ്ചാരം സുഖമമാക്കുന്നു. ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.
മാനസിക പിരിമുറുക്കം പോലോത്ത പ്രശ്നങ്ങളിൽ നിന്നും മുക്തിനൽകുന്നു യാതൊരു പാർഷ്യഫലങ്ങളും ശരീരത്തെ ബാധിക്കുന്നില്ല. ഫിസിയോ തൊറാപ്പി ഒരുത്തമ മരുന്ന് പ്രമേഹ രോഗത്തിന്റെ ഭാഗമായി വരുന്ന തോൾവേദന, തരിപ്പ് മരവിപ്പ് പോലോത്ത ശാരീരിക വേദനകളെ പരമാവധി ഒതുക്കി നിർത്തുന്നതിൽ ഫിസിയോതൊറാപ്പിക്ക് പ്രധാന പങ്ക് വഹിക്കാനാകും.
അത്പോലെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ പോലോത്ത പ്രമേഹത്തിന്റെ കൂടപ്പിറപ്പുകളെ തുരത്താനും ഫിസിയോതെറാപിസ്റ് നിർദ്ദേശിക്കുന്ന വ്യായാമങ്ങൾക് കഴിയും. എന്നാൽ ശാസ്ത്രീയരീതികൾക്ക് വിപരീതമായി തോന്നുന്ന പോലെ ചെയ്യുന്ന വ്യായാമങ്ങൾ അപകടങ്ങൾ വിളിച്ചു വരുത്താനും ഗുണത്തേക്കാളേറെ ദോഷങ്ങൾക്ക് കരണമാകാനും സാധ്യത ഏറെയാണ്. അതിനാൽ ഏതൊരാളും വ്യായാമം ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക