ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരിയായ യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം ഉണ്ടായത്. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാചുകളുടെയും റിപയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.
ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക