മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഒരു നവാഗത സംവിധയകാൻ കൂടി മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുന്നു. മമ്മുട്ടി ഒരു നവാഗത സംവിധായകന് അവസരം നല്കുന്നുവെന്നത് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രം തീയേറ്ററിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ സൂചനകൾ വരുന്നത്.
‘ഗ്രേറ്റ് ഫാദർ’, പുതിയ നിയമം’, ജോൺ ലൂഥർ’ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച റോബിൻ വർഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടി എന്ന താരത്തെക്കാൾ മമ്മൂട്ടിയിലെ നടനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് റോബിൻ അഭിപ്രായപ്പെടുന്നു.
സിനിമയുടെ സാങ്കേതിക മേഖലയെക്കുറിച്ച് പ്രമോഷന്റെ സമയത് ആരും സംസാരിച്ചിരുന്നില്ല എന്നാൽ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഷെയ്ൻ കണ്ണൂരാണ് സ്ക്വാഡിന് സംഗീതം നൽകിയത്. വളരെ മികച്ച വേറിട്ട സംഗീതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക