ഷൊർണ്ണൂർ: പാലക്കാട് ഷൊർണ്ണൂറിൽ വളർത്തുനൽക്കളുടെ കടിയേറ്റ യുവാവിന് ഗുരുതര പരിക്ക്. പരുത്തിപ്ര പുത്തൻവീട്ടിൽ മഹേഷിനെയാണ് നായ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. പുല്ലാട്ടുപറമ്പിൽ സ്റ്റീഫനാണ് നായയുടെ ഉടമ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിപ്രയിലെ സ്വകാര്യ സ്കൂളിനടുത്തുള്ള വീട്ടിലാണ് സ്റ്റീഫൻ താമസിക്കുന്നത്, ഈ വഴി പാല് കൊണ്ടുപോവുകയായിരുന്ന മഹേഷിനെയാണ് പട്ടി കടിച്ചത്.
പിറ്റ്ബുൾ ഇനത്തിൽപെടുന്ന നായയാണ് മഹേഷിനെ ആക്രമിച്ചത്. ഏതാണ്ട് 10 മിനിട്ടോളം നേരം നായ ഇദ്ദേഹത്തെ ആക്രമിച്ചു. അക്രമസ്വഭാവമുള്ള നായ്ക്കളെ അലക്ഷ്യമായി വളർത്തിയതിനാണ് സ്റ്റീഫനെതിരെ കേസെടുത്തത്. നഗരസഭയുടെ അനുമതി ഇല്ലാതെയാണ് ഇയാൾ നായയെ വളർത്തിയത് ഇതിനെത്തുടർന്ന് നഗരസഭ ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക